ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് പൃഥ്വി | filmibeat Malayalam

2017-11-20 522

Prithviraj Wishes his fan on his Birthday through twitter.

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് പൃഥ്വിരാജ്. സിനിമാ ജീവിതത്തിൻറെ ആദ്യകാലത്ത് ഒട്ടേറെ വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയാണ് പൃഥ്വി. എല്ലാ വിമർശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും പൃഥ്വി മറുപടി നല്‍കിയത് വ്യതസ്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു. സ്‌നേഹിക്കുന്ന ആരാധകരന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തിരിയ്ക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിയില്‍ നിന്ന് ആശംസ ലഭിക്കണം എന്നാഗ്രഹിച്ച ആരാധകന് നടന്‍ അത് ചെയ്തു കൊടുത്തു. ട്വിറ്റര്‍ സംവാദത്തിനിടെയായിരുന്നു ആരാധകരുടെ ആഗ്രഹം പൃഥ്വി നിറവേറ്റി കൊടുത്തത്. പിറന്നാള്‍ ആശംസയും വിവാഹ വാര്‍ഷിക ആശംസയും പൃഥ്വിയില്‍ നിന്ന് ലഭിക്കണം എന്നാഗ്രഹിച്ച ആരാധകര്‍ക്ക് നടന്‍ അത് സാധിച്ചു കൊടുത്തു.
ഏതായാലും ആരാധകരാണ് തൻറെ ശക്തി എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് പൃഥ്വി ഈ സംഭവത്തിലൂടെ.